ഇസ്രായേലികൾ വിദേശ പാസ്‌പോർട്ടുമായി കുവൈത്തിലെത്തുന്നത് തടയണമെന്ന് നിര്‍ദ്ദേശം
ഇസ്രയേലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ മുന്നിലാണ് കുവൈത്ത്
ഫലസ്തീൻ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ ഇസ്രായേലികൾക്കെതിരെ നടപടികൾ കടുപ്പിക്കുകയാണ് രാജ്യങ്ങൾ. ഇസ്രയേലി സ്ഥാപനങ്ങളും വലിയ ബഹിഷ്കരണ നടപടികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. അറബ് രാജ്യങ്ങളിലാണ് സയണിസ്റ്റ് ഭീകരവാദത്തിനെതിരെ കൂടുതൽ പ്രതിഷേധങ്ങൾ ഉയരുന്നത്.
ഈ പശ്ചാത്തലത്തിൽ ഇസ്രായേലികൾ വിദേശ പാസ്‌പോർട്ടുമായി കുവൈത്തില്‍ കടക്കുന്നത് തടയണമെന്ന് നിര്‍ദ്ദേശിച്ച് പാര്‍ലിമെന്റ് അംഗം ഹമദ് അൽ ഒലയാൻ രംഗത്ത് വന്നു. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച പ്രോട്ടോക്കോൾ വ്യക്തമാക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
2003 നും 2023 നും ഇടയിൽ, വിദേശ പൗരന്മാരും പാസ്‌പോർട്ടും ഉള്ള ഇസ്രായേൽ വ്യക്തികൾ കുവൈത്തിൽ പ്രവേശിച്ച സംഭവങ്ങൾ ഉണ്ടായതായി അദ്ദേഹം ചൂണ്ടികാട്ടി.
ഇത്തരം കേസുകളിൽ മന്ത്രാലയത്തിന്റെ നടപടികളുടെ രേഖകൾ അൽ ഒലയാൻ അഭ്യർത്ഥിച്ചതായി പ്രാദേശിക മാധ്യമമായ അറബ്ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇസ്രയേലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ മുന്നിലാണ് കുവൈത്ത്. കൂടുതൽ ശക്തമായ നടപടികളാണ് ഇനി ഇസ്രയേലി പൗരൻമാർ ലോകത്താകമാനം നേരിടാൻ പോകുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Adjust Story Font
16