കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രി മുഹമ്മദ് അൽ-ഐബാനെതിരെ കുറ്റവിചാരണാ നോട്ടീസ്
പാർലമെന്റ് അംഗം ഹംദാൻ അൽ-അസ്മിയാണ് സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മന്ത്രിയെ കുറ്റവിചാരണ ചെയ്യാൻ അനുമതി തേടിയത്.
കുവൈത്ത് സിറ്റി: പൊതുഫണ്ട് ദുർവിനിയോഗവും സാമ്പത്തിക ക്രമക്കേടുകളും ആരോപിച്ച് കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രി മുഹമ്മദ് അൽ-ഐബാനെതിരെ കുറ്റവിചാരണ നോട്ടീസ്. പാർലമെന്റ് അംഗം ഹംദാൻ അൽ-അസ്മിയാണ് കഴിഞ്ഞ ദിവസം സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മന്ത്രിയെ കുറ്റവിചാരണ ചെയ്യാൻ അനുമതി തേടിയത്. മന്ത്രിയാകുന്നതിന് മുമ്പായി അൽ-ഐബാൻ ട്രേഡിങ് കമ്പനിയിൽ സാമ്പത്തികമായ ലംഘനങ്ങൾ നടത്തിയതായി അൽ-അസ്മി പറഞ്ഞു.
ഭരണപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും ചെലവുകൾ അധികരിച്ചതും സാമ്പത്തിക ക്രമക്കേടുകളുമാണ് പ്രധാന ആരോപണങ്ങൾ. മന്ത്രിയുടെ തെറ്റായ തീരുമാനങ്ങൾ പൊതുഫണ്ട് പാഴാക്കാൻ കാരണമായിട്ടുണ്ട്. അതോടൊപ്പം ഭക്ഷ്യവസ്തുക്കളുടെയും നിർമാണ വസ്തുക്കളുടെയും വിലക്കയറ്റം തടയുന്നതിൽ മന്ത്രി പരാജയപ്പെട്ടതായും കുറ്റവിചാരണ നോട്ടീസിൽ അൽ-അസ്മി ആരോപിച്ചു.
Next Story
Adjust Story Font
16