കുവൈത്തിൽ രക്തബാങ്ക് സേവനങ്ങൾക്ക് ഫീസ് ഏർപ്പെടുത്തിയതിനെതിരെ സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ്
കഴിഞ്ഞ ആഴ്ചയാണ് പ്രവാസി രോഗികൾക്ക് രക്ത ബാഗിന് 20 ദിനാറും ലബോറട്ടറി പരിശോധനക്ക് ഫീസും ഏർപ്പെടുത്തിയത്
കുവൈത്തിൽ ആരോഗ്യ മന്ത്രാലയം രക്ത ബാങ്കുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഫീസ് ഏർപ്പെടുത്തിയതിനെതിരെ കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ് രംഗത്ത്. പ്രവാസികളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ആരോഗ്യ മേഖലയിലുൾപ്പെടെ എല്ലാവർക്കും സാമൂഹിക നീതി ഉറപ്പ് നൽകുന്നതാണ് രാജ്യത്തെ ഭരണഘടന. ഇത്തരം തീരുമാനങ്ങൾ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിൻറെ യശസ്സിന് കളങ്കം വരുത്തും. ആരോഗ്യ സേവനം ലഭിക്കുവാൻ എല്ലാവർക്കും അർഹതയുണ്ടെന്ന് കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് പ്രവാസി രോഗികൾക്ക് രക്ത ബാഗിന് 20 ദിനാറും ലബോറട്ടറി പരിശോധനക്ക് ഫീസും ഏർപ്പെടുത്തിയത്. സാമൂഹിക സാംസ്‌കാരിക അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയിൽ കുവൈത്തും ഭാഗമാണ്. അന്താരാഷ്ട്ര കൺവെൻഷനുകളിലും ഉടമ്പടികളിലും അനുശാസിക്കുന്ന ആരോഗ്യ അവകാശങ്ങൾ നടപ്പാക്കുവാൻ രാജ്യം പ്രതിജ്ഞബന്ധമാണെന്നും അന്താരാഷ്ട്ര കൺവെൻഷന്റെ ആർട്ടിക്കിൾ അഞ്ചാം ഖണ്ഡികയിലെ നാലാം വകുപ്പിന്റെ ലംഘനമാണ് പുതിയ തീരുമാനമെന്നും കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ് വ്യക്തമാക്കി.
Society for Human Rights against introduction of fee for blood bank services in Kuwait
Adjust Story Font
16