Quantcast

കുവൈത്തിൽ ഖുർആൻ കൈയെഴുത്ത്പ്രതി പൂർത്തിയാക്കി മലയാളി വിദ്യാർഥിനി

കെ.കെ.ഐ.സി ഫഹാഹീൽ മദ്രസ വിദ്യാർത്ഥിനി സിയാ ബിൻത് അനസാണ് മനോഹരമായ കൈയക്ഷരത്തിൽ വിശുദ്ധ ഖുർആൻ പതിപ്പ് തയാറാക്കിയിത്.

MediaOne Logo

Web Desk

  • Published:

    13 Jan 2024 4:02 PM GMT

Quran copy kuwait
X

കുവൈത്ത് സിറ്റി: ഖുർആൻ കൈയെഴുത്ത്പ്രതി പൂർത്തിയാക്കി മലയാളി വിദ്യാർഥിനി ശ്രദ്ധ നേടുന്നു. കെ.കെ.ഐ.സി ഫഹാഹീൽ മദ്രസ വിദ്യാർത്ഥിനി സിയാ ബിൻത് അനസാണ് മനോഹരമായ കൈയക്ഷരത്തിൽ വിശുദ്ധ ഖുർആൻ പതിപ്പ് തയാറാക്കിയിത്. നേരത്തെ കാലിഗ്രഫിയിൽ നിരവധി വർക്കുകൾ പൂർത്തിയാക്കിയ സിയ പഠനം കഴിഞ്ഞ് ലഭിക്കുന്ന ഇടവേളകൾ ഖുർആൻ രചനക്കായി നീക്കിവെക്കുകയായിരുന്നു.

കുവൈത്തിൽ ജോലിചെയ്യുന്ന കണ്ണൂർ വളപട്ടണം സ്വദേശി പിതാവ് അനസും മാതാവ് ഫർസാനയും എല്ലാ പിന്തുണയുമായി കൂടെയുണ്ട്. ഖുർആൻ എഴുതുവാൻ ആവശ്യമായ പേപ്പറുകളും ജെൽ പേനകളും നാട്ടിൽനിന്നാണ് എത്തിച്ചത്. അല്ലാഹുവിന്റെ പേര് വരുന്നിടത്ത് ചുവപ്പും ആയത്തുകളുടെ നമ്പർ പച്ച മഷികളിലും രേഖപ്പെടുത്തി. പ്ലസ്ടു പൂർത്തിയാക്കിയ സിയ ഖുർആനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉപരിപഠനത്തിന് തയാറെടുക്കുകയാണ്. കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ സിയയെ ആദരിച്ചു. കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ, ഇസ്ലാഹി സെന്റർ ഭാരവാഹികൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

TAGS :

Next Story