ഗസ്സയിലെ ജനങ്ങൾക്ക് ദുരിതാശ്വാസം തുടര്‍ന്ന് കുവൈത്ത്
ഭക്ഷണവും മെഡിക്കൽ സാമഗ്രികളും അടക്കം 90 ടൺ വസ്തുക്കളുമായി മൂന്ന് വിമാനങ്ങള്‍ കുവൈത്തില്‍ നിന്നും ഈജിപ്തിലെ അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
ഗസ്സയിലെ ജനങ്ങൾക്ക് ദുരിതാശ്വാസം തുടര്‍ന്ന് കുവൈത്ത്. ഭക്ഷണവും മെഡിക്കൽ സാമഗ്രികളും അടക്കം 90 ടൺ വസ്തുക്കളുമായി മൂന്ന് വിമാനങ്ങള്‍ കുവൈത്തില്‍ നിന്നും ഈജിപ്തിലെ അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ , കെ.ആർ.സി.എസ്, ഈജിപ്ഷ്യൻ റെഡ് ക്രസന്റ്, ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയുടെ ഏകോപനത്തിലാണ് ഇവയുടെ വിതരണം. കുവൈത്ത് അയച്ച ദുരിതാശ്വാസ സഹായത്തിന്റെ 90 ശതമാനവും ഗസ്സയിൽ എത്തിയതായി കുവൈത്ത് റെഡ് ക്രസന്റ് അറിയിച്ചു.
ടെന്റുകൾ, ആംബുലൻസുകൾ, ഷെൽട്ടർ മെറ്റീരിയലുകൾ, വസ്ത്രങ്ങൾ, റഫ്രിജറേറ്ററുകൾ തുടങ്ങി വിവിധ സാമഗ്രികൾ ഉൾപ്പെടുന്ന വലിയ ദുരിതാശ്വാസ വിമാനം ചൊവ്വാഴ്ച ഗസ്സയിലേക്ക് അയക്കുമെന്ന് അൽ സലാം ചാരിറ്റി ഡയറക്ടർ ജനറൽ ഡോ.നബീൽ അൽ ഔൻ പറഞ്ഞു.
Next Story
Adjust Story Font
16