കുവൈത്തിലെ റോഡ് അറ്റകുറ്റപണികള്‍ വൈകുന്നതായി റിപ്പോര്‍ട്ടുകള്‍
കുവൈത്തിലെ റോഡ് അറ്റകുറ്റപണികള്‍ വൈകുന്നതായി റിപ്പോര്‍ട്ടുകള്‍. ശൈത്യകാലം അടുത്തുവരുന്നതിനാൽ പ്രധാന റോഡുകളുടെയും തെരുവുകളുടെയും പണികള്‍ അനിശ്ചിതമായി നീളുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് സൂചനകള്‍.
നേരത്തെ അറ്റകുറ്റപ്പണികൾക്കായി ധനമന്ത്രാലയം 240 ദശലക്ഷം ദിനാർ വകയിരുത്തിയിരുന്നു. ജൂലൈ മാസമായിരുന്നു പൊതുമരാമത്ത് മന്ത്രാലയം മെയിന്റനൻസ് കരാറിനായി അന്താരാഷ്ട്ര ടെൻഡറുകൾ വിളിച്ചത്. ഇന്ത്യയിൽ നിന്ന് അടക്കമുള്ള അന്താരാഷ്ട്ര കമ്പനികൾ ബിഡുകളില്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ മാസത്തോടെ അസ്ഫാൽറ്റ് സ്ഥാപിക്കൽ ജോലികൾ ആരംഭിക്കുമെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ നടപ്പിലാക്കാനായിട്ടില്ലെന്ന് പ്രാദേശിക മാധ്യമമായ അൽ-ഖബസ് റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ പൊതു സുരക്ഷ ഉറപ്പാക്കാൻ റോഡ് അറ്റകുറ്റപ്പണികൾ ത്വരിതപ്പെടുത്തുവാന്‍ മന്ത്രിമാരുടെ കൗൺസിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിന്‍റര്‍ സീസണ്‍ അടുത്തതോടെ റോഡ് അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്തുവാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് മന്ത്രാലയം.
Adjust Story Font
16