Quantcast

കുവൈത്തിൽ 408 പേരുടെ താമസ വിലാസങ്ങൾ കൂടി റദ്ദാക്കി

അപ്‌ഡേറ്റ് ചെയ്യാത്ത വിലാസങ്ങളാണ് റദ്ദാക്കിയത്

MediaOne Logo

Web Desk

  • Published:

    22 Oct 2024 5:15 AM GMT

residential addresses of 408 people were also canceled in Kuwait
X

കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ വിലാസങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്ത 408 പേരുടെ വിലാസങ്ങൾ കൂടി റദ്ദാക്കി. കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്നും ഉടമകൾ നൽകിയ വിവരങ്ങൾ അനുസരിച്ചുമാണ് നടപടിയെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു.

രേഖകൾ നീക്കം ചെയ്യപ്പെട്ടവർ 30 ദിവസത്തിനകം പാസി ഓഫിസ് സന്ദർശിച്ച് പുതിയ വിലാസങ്ങൾ രജിസ്റ്റർ ചെയ്യണം. നിശ്ചിത സമയപരിധിക്കുള്ളിൽ വിലാസങ്ങൾ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. താമസം മാറിയിട്ടും വിലാസം പുതുക്കാത്ത നിരവധി പേർക്കെതിരെ നേരത്തെയും നടപടി സ്വീകരിച്ചിരുന്നു.

TAGS :

Next Story