ഫാൽക്കൺ പക്ഷികളുടെ പാസ്സ്‌പോർട്ട് വിതരണ ചുമതല വൈൽഡ് ലൈഫ് മോണിറ്ററിങ് വിഭാഗത്തിന്
നേരത്തെ കാർഷിക-മത്സ്യവിഭവ അതോറിറ്റി ആയിരുന്നു ഫാൽക്കണുകൾക്ക് പാസ്സ്‌പോർട്ട് അനുവദിച്ചിരുന്നത്
കുവൈത്തിൽ ഫാൽക്കൺ പക്ഷികളുടെ പാസ്സ്‌പോർട്ട് വിതരണ ചുമതല പരിസ്ഥിതി അതോറിറ്റിയിലെ വൈൽഡ് ലൈഫ് മോണിറ്ററിങ് വിഭാഗത്തിനാണെന്നു അധികൃതർ. നേരത്തെ കാർഷിക-മത്സ്യവിഭവ അതോറിറ്റി ആയിരുന്നു ഫാൽക്കണുകൾക്ക് പാസ്സ്‌പോർട്ട് അനുവദിച്ചിരുന്നത്.
കഴിഞ്ഞ ഡിസംബർ മുതലാണ് പരിസ്ഥിതി അതോറിറ്റി ഈ ചുമതല ഏറ്റെടുത്തത്. നേരത്തെ, കാർഷിക അതോറിറ്റി ഇഷ്യൂ ചെയ്ത പാസ്സ്പോർട്ടുകൾക്ക് കാലാവധി കഴിയുന്നത് വരെ നിയമസാധുത ഉണ്ടായിരിക്കും. പാസ്സ്‌പോർട്ട് പുതുക്കുന്നതിനും പുതിയതിനു അപേക്ഷിക്കുന്നതിനും പരിസ്ഥിതി അതോറിറ്റി വെബ്‌സൈറ്റിലെ സഖർ പാസ്സ്‌പോർട്ട് പ്ലാറ്റ്‌ഫോം വഴിയാണ് അപേക്ഷിക്കേണ്ടതെന്നും വൈൽഡ് ലൈഫ് മോണിറ്ററിങ് ഡിപ്പാർട്ടമെന്റ് മേധാവി ഷെരിഫ അൽ സേലം അറിയിച്ചു.
Next Story
Adjust Story Font
16