ലിബറേഷൻ ടവറിന് മുകളിൽ റെസ്റ്റോറന്റ്; ടെണ്ടർ നടപടികൾ പുരോഗമിക്കുന്നു
അന്താരാഷ്ട്ര നിലവാരത്തിൽ ഒരുക്കുന്ന റെസ്റ്റോറന്റ് 10 വർഷത്തെ പാട്ടത്തിനാണ് നൽകുക
കുവൈത്തിലെ പ്രധാന ആകർഷണവും ദേശീയ ഐക്കണുകളിൽ ഒന്നുമായ ലിബറേഷൻ ടവറിന് മുകളിൽ റെസ്റ്റോറന്റ് ആരംഭിക്കുന്നു.
ഇത് സംബന്ധമായ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണെന്ന് കമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര നിലവാരത്തിൽ ഒരുക്കുന്ന റെസ്റ്റോറന്റ് 10 വർഷത്തെ പാട്ടത്തിനാണ് നൽകുക. കുവൈത്തിന്റെ ദേശീയ ഐക്കണുകളിൽ ഒന്നാണ് ക്യാപിറ്റൽ സിറ്റിയിലെ ലിബറേഷൻ ടവർ.
ടെലിക്കമ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലാണ് 372 മീറ്റർ ഉയരമുള്ള ഈ ഗോപുരം. ടെലിക്കമ്മ്യൂണിക്കേഷൻടവർ എന്ന പേരിൽ നിർമാണം ആരംഭിച്ച കെട്ടിടത്തിന് 1990 ലെ ഇറാഖ് അധിനിവേശ സമയത്ത് നിരവധി കേടുപാടുകൾ സംഭവിച്ചിരുന്നു. പിന്നീട് നിർമാണം പൂർത്തയായപ്പോൾ വിമോചനത്തിന്റെ ഓർമ്മക്കായാണ് ലിബറേഷൻ ടവർ എന്ന പേര് നൽകിയത്. 372 മീറ്റർ ഉയരമുള്ള ടവർ 1996 മാർച്ചിൽ മുൻ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് ആണ് ഉദ്ഘാടനം ചെയ്തത്.
Next Story
Adjust Story Font
16