കുവൈത്തിൽ വിമാന ടിക്കറ്റ് വില വർധന തുടരുന്നു
കുവൈത്തിൽ പെരുന്നാൾ അവധിയോടനുബന്ധിച്ച് 76 അധിക വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടും തിരക്കും വിമാന ടിക്കറ്റ് വില വർധനയും തുടരുന്നു. 70 മുതൽ 150 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് വർദ്ധിച്ചത്.
അവധി ആഘോഷത്തിന് വിദേശത്ത് പോകുന്ന കുവൈത്തികളും ഹ്രസ്വകാല അവധിക്ക് നാട്ടിൽ പോകുന്ന പ്രവാസികളുമാണ് വിമാനത്താവളത്തിൽ തിരക്ക് വർധിക്കാൻ കാരണം.
2,800 വിമാനങ്ങളാണ് അവധി ദിവസങ്ങളിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ചെറിയ പെരുന്നാളിന് തുടർച്ചയായ ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ചതോടെയാണ് യാത്രക്കാരുടെ തിരക്കും ടിക്കറ്റ് നിരക്കും കൂടിയത്.
Next Story
Adjust Story Font
16