Quantcast

ജാബർ അൽ അഹമ്മദ് ആശുപത്രിയിൽ റോബോട്ടിക് സർജറി

MediaOne Logo

Web Desk

  • Published:

    1 Jan 2023 6:33 AM GMT

ജാബർ അൽ അഹമ്മദ് ആശുപത്രിയിൽ റോബോട്ടിക് സർജറി
X

ജാബർ അൽ അഹമ്മദ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ഇനി അത്യാധുനിക സർജിക്കൽ റോബോട്ട്. ഇ.എൻ.ടി (ഓങ്കോളജി) വിഭാഗത്തിൽ നടന്ന ശിൽപ്പശാലയിൽ പ്രമുഖ കാൻസർ വിദഗ്ധൻ ഡോക്ടർ തോമസ് നെയ്ഗൽ നേതൃത്വം നൽകി.

ശിൽപ്പശാലയുടെ ഭാഗമായി സർജിക്കൽ റോബോട്ടിന്റെ സഹായത്തോടെ അഞ്ച് രോഗികൾക്ക് കാൻസർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ആശുപത്രി അധികൃതർ പറഞ്ഞു. സർജിക്കൽ റോബോട്ടുകളുടെ സഹായത്തോടെ വേദന കുറച്ച്, കൂടുതൽ കൃത്യതയോടെ ശസ്ത്രക്രിയ പൂർത്തിയാക്കാൻ കഴിയും.



അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനികിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ശിൽപ്പശാലയുടെ ഭാഗമായി രാജ്യത്തെ ഓങ്കോളജിസ്റ്റുകൾക്കായി പരിശീലന പരിപാടികളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചിരുന്നു.

നേരത്തെ ജാബിർ ആശുപത്രിയിൽ ഉദരസംബന്ധമായ പ്രശ്നങ്ങളുള്ള രോഗികൾക്ക് റോബോട്ടുകളുടെ സഹായത്തോടെ ശസ്ത്രക്രിയകൾ നടത്തിയിരുന്നു. രാജ്യത്തെ ശസ്ത്രക്രിയാ റോബോട്ട് സ്വന്തമായുള്ള ഏക ആശുപത്രിയാണ് ജാബർ അൽ അഹമ്മദ് ആശുപത്രി.




TAGS :

Next Story