റഷ്യ-യുക്രൈൻ യുദ്ധഭീതി:ഭക്ഷ്യ സംഭരണം വർധിപ്പിച്ച് കുവൈത്ത്
ഭക്ഷ്യ വസ്തുക്കളുടെയും മറ്റു നിത്യോപയോഗ ഉൽപ്പന്നങ്ങളുടെയും മതിയായ സ്റ്റോക്ക് രാജ്യത്തുണ്ട്
റഷ്യ-യുക്രൈൻ പ്രശ്‌നം യുദ്ധത്തിലേക്ക് നയിക്കപ്പെട്ടാലുള്ള സാഹചര്യം കണക്കിലെടുത്ത് ഭക്ഷ്യ സംഭരണം വർധിപ്പിച്ചു കുവൈത്ത് .ഒരു വർഷത്തേക്കുള്ള ഭക്ഷ്യ കരുതലുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.രാജ്യത്ത് ഭക്ഷ്യഉൽപ്പന്നങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും സ്റ്റോക്ക് ആവശ്യത്തിനുണ്ടെന്നും ക്ഷാമം നേരിടുമെന്ന ആശങ്ക വേണ്ടെന്നും കോ ഓപറേറ്റിവ് സൊസൈറ്റിസ് യൂണിയനും വ്യക്തമാക്കി
യൂണിയൻ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് മേധാവി ഡോ. സ'അദ് അൽ ഷ'അബ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്തിലെ ഭക്ഷ്യവിപണിയിലും സഹകരണ സംഘങ്ങളിലും റഷ്യയിൽ നിന്നും യുക്രൈയ്‌നിൽ നിന്നുമുള്ള കുറഞ്ഞ ഉൽപ്പന്നങ്ങൾ മാത്രമാണ് വില്പനക്കുള്ളത് ഇവയുടെ വിതരണം മുടങ്ങിയാൽ തന്നെ നിരവധി ബദലുകൾ ലഭ്യമാണെന്നും അത് കൊണ്ട് തന്നെ മേഖലയിലെ സംഘർഷം കുവൈത്തിന്റെ ഭക്ഷ്യ വിതരണത്തെ ബാധിക്കുമെന്ന ആശങ്കയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യ വസ്തുക്കളുടെയും മറ്റു നിത്യോപയോഗ ഉൽപ്പന്നങ്ങളുടെയും മതിയായ സ്റ്റോക്ക് രാജ്യത്തുണ്ട്. റഷ്യ- യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്നും രാജ്യത്തെ ഭക്ഷ്യ ലഭ്യത ഉ റപ്പാക്കുന്നതിനായി വിവിധ വകുപ്പുകളുമായും മന്ത്രാലയങ്ങളുമായും ഏകോപനം നടത്തി വരുന്നതായും വാണിജ്യ വ്യവസായ മാത്രാലയം വ്യക്തമാക്കിയിരുന്നു
Adjust Story Font
16