കുവൈത്തിലെ നേച്ചർ കേന്ദ്രത്തിലെ റിസർവ് മേഖലകളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല
നിരോധിത മേഖലയിൽ അനധികൃതമായി പ്രവേശിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ നിരവധി പേർക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്
കുവൈത്തിലെ പ്രമുഖ പ്രകൃതി സംരക്ഷണ കേന്ദ്രമായ സബാഹ് അൽ-അഹമ്മദ് നേച്ചർ കേന്ദ്രത്തിലെ റിസർവ് മേഖലകളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച 2014 ലെ 42-ാം നമ്പർ നിയമ പ്രകാരം റിസർവ് മേഖലയിൽ അനധികൃതമായി കടക്കുന്നത് കുറ്റകരമായ കാര്യമാണ്. നിയമലംഘനം നടത്തുന്ന സ്വദേശി-വിദേശി പൗരന്മാർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 12 ശതമാനത്തിലധികമാണ് രാജ്യത്തെയാകെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെയും അനുബന്ധ ഇക്കോ പാർക്കുകളുടെയും വിസ്തൃതി. ഇതിൽ എട്ട് വന്യജീവി കേന്ദ്രങ്ങൾ ഉൾപ്പെടെ 10 റിസർവുകളാണുള്ളത്.
നിരോധിത മേഖലയിൽ അനധികൃതമായി പ്രവേശിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ നിരവധി പേർക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
Sabah Al-Ahmed Nature Center, Kuwait's premier nature reserve, has no public access to the reserve areas.
Adjust Story Font
16