Quantcast

വിസ സമയപരിധി കഴിഞ്ഞിട്ടും കുവൈത്തിൽ തുടരുന്ന നിരവധി പേരെ പിടികൂടി

MediaOne Logo

Web Desk

  • Published:

    5 Aug 2024 1:16 PM GMT

വിസ സമയപരിധി കഴിഞ്ഞിട്ടും കുവൈത്തിൽ തുടരുന്ന നിരവധി പേരെ പിടികൂടി
X

കുവൈത്ത് സിറ്റി: കുവൈത്തിൽ വിസ സമയപരിധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന നിരവധി പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരെ നാടുകടത്താനുള്ള നിയമനടപടികൾ സ്വീകരിച്ചുവിരികയാണ് ഇത്തരക്കാരുടെ സ്‌പോൺസർമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. വിസ നിയം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരും. നിയമ നടപടികളും നാടുകടത്തലും ഒഴിവാക്കാൻ അനുവദിച്ച സമയപരിധി പാലിക്കാൻ എല്ലാ സന്ദർശകരോടും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

TAGS :

Next Story