Quantcast

കുവൈത്തിൽ താമസ മേഖലയിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ വരുന്നു

നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് അധികൃതർ

MediaOne Logo

Web Desk

  • Published:

    15 Sep 2022 4:53 AM GMT

കുവൈത്തിൽ താമസ മേഖലയിലെ വാണിജ്യ   സ്ഥാപനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ വരുന്നു
X

രാജ്യത്തെ സ്വകാര്യ താമസ മേഖലയിലെ വാണിജ്യ സ്ഥാപനങ്ങളൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത് മുനിസിപ്പാലിറ്റി. വിവിധ ഗവർണറേറ്റുകളിലെ റസിഡൻഷ്യൽ ഏരിയകളിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങൾ അർദ്ധരാത്രി 12 മണിക്ക് മുമ്പായി അടക്കണമെന്ന് മുനിസിപ്പാലിറ്റി ഡയരക്ടർ ജനറൽ അഹമദ് അൽ മൻഫൂഹി അറിയിച്ചു.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കടകളുടെ പരമാവധി പ്രവർത്തന സമയം രാത്രി 12 മണി വരെയാകും. അംഗീകൃത സെൻട്രൽ മാർക്കറ്റുകൾ, ജമിയ്യകൾ, ഫാർമസികൾ എന്നിവ ഒഴികെയുള്ള എല്ലാ കടകൾക്കും തീരുമാനം ബാധകമാണ്. അതിനിടെ ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് പ്രത്യേക അനുമതി വാങ്ങിയ സ്ഥാപനങ്ങൾക്ക് അർദ്ധ രാത്രിക്ക് ശേഷവും പ്രവർത്തനാനുമതി നൽകുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

TAGS :

Next Story