Quantcast

ശൈഖ് അഹമ്മദ് അൽ നവാഫ് അല്‍ സബാഹിനെ കുവൈത്ത് പ്രധാനമന്ത്രിയായി നിയമിച്ചു

നിലവില്‍ കാവൽ മന്ത്രിസഭയെ നയിക്കുന്നത് ശൈഖ് അഹമ്മദ് നവാഫാണ്

MediaOne Logo

Web Desk

  • Published:

    5 Oct 2022 3:30 PM GMT

ശൈഖ് അഹമ്മദ് അൽ നവാഫ് അല്‍ സബാഹിനെ കുവൈത്ത് പ്രധാനമന്ത്രിയായി നിയമിച്ചു
X

ശൈഖ് അഹമ്മദ് അൽ നവാഫ് അല്‍ സബാഹിനെ കുവൈത്ത് പ്രധാനമന്ത്രിയായി വീണ്ടും നിയമിച്ച് അമീരി ഉത്തരവ്. പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള അമീരി ഉത്തരവ് വന്നതിനാൽ പെട്ടെന്ന് തന്നെ പുതിയ മന്ത്രിസഭ അധികാരമേൽക്കുമെന്നാണ് സൂചന

നിലവില്‍ കാവൽ മന്ത്രിസഭയെ നയിക്കുന്നത് ശൈഖ് അഹമ്മദ് നവാഫാണ്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് കുവൈത്ത് പ്രധാനമന്ത്രിയായി അദ്ദേഹം ചുമതലയേറ്റത്. പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള അമീരി ഉത്തരവ് വന്നതിനാൽ പെട്ടെന്ന് തന്നെ പുതിയ മന്ത്രിസഭ അധികാരമേൽക്കുമെന്നാണ് സൂചന. മറ്റു മന്ത്രിമാരെ പ്രധാനമന്ത്രിയാണ് നാമനിർദേശം ചെയ്യുക. കുവൈത്ത് ദേശീയ അസംബ്ലി സമ്മേളനം 11 നാണ് ചേരുന്നത്.പുതിയ പാർലിമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ അന്ന് നടക്കും.

1956ൽ ജനിച്ച ശൈഖ് അഹമ്മദ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്‍റെ പുത്രനാണ്. കുവൈത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ശൈഖ് അഹമ്മദ് കൊമേഴ്‌സിൽ ബിരുദം നേടിയത്. 2014 അഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ലെഫ്റ്റ്നനന്റ്‌ ജനറായി വിരിമിച്ച ശൈഖ് അഹമ്മദ് ഹവല്ലി ഗവര്‍ണ്ണറായും നാഷണല്‍ഗാര്‍ഡ് ഉപമേധാവിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട് .2022 മാര്‍ച്ചിലാണ് ശൈഖ് അഹമ്മദ് കുവൈത്ത് മന്ത്രിസഭയിൽ ഉപ പ്രധാനമന്ത്രിയായും ആഭ്യന്തര മന്ത്രിയായും ആദ്യമായി ചുമതലയേല്‍ക്കുന്നത്.

TAGS :

Next Story