Quantcast

കുവൈത്തില്‍ ചെമ്മീന്‍ സീസണ്‍ ആരംഭിച്ചു

ആദ്യ ദിനത്തില്‍ ചെമ്മീന്‍ കൊട്ടക്ക് 45 ദിനാര്‍ മുതല്‍ 65 ദിനാര്‍ വരെ വില രേഖപ്പെടുത്തി

MediaOne Logo
Shrimp season in Kuwait
X

ചെമ്മീൻ പിടിക്കുന്നതിനുള്ള നിരോധന കാലാവധി അവസാനിച്ച ഇന്നലെ കുവൈത്ത് കടലിൽനിന്ന് നൂറിലേറെ ബാസ്കറ്റ് പ്രാദേശിക ചെമ്മീൻ, ഷർഖ് മാർക്കറ്റിൽ എത്തി.

ഏഴ് മാസത്തെ ഇടവേളക്ക് ശേഷമാണ് കുവൈത്ത് മത്സ്യ വിപണിയില്‍ പ്രാദേശിക ചെമ്മീന്‍ എത്തിയത്. പ്രജനന കാലം കണക്കിലെടുത്ത് ജനുവരി ഒന്ന് മുതല്‍ ജൂലൈ 31 വരെയാണ് ചെമ്മീന്‍ പിടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

സൗദി ഉൾപ്പെടെ വിദേശരാജ്യങ്ങളിൽനിന്ന് എത്തുന്ന ചെമ്മീൻ ആണ് വിലക്ക് സമയങ്ങളില്‍ പ്രാദേശിക വിപണിയിൽ ഉണ്ടാവാറുള്ളത്. കുവൈത്ത് സമുദ്രപരിധിയിലെ ചെമ്മീൻ മറ്റുള്ളതിനെക്കാൾ രുചികരമാണെന്നാണ് അഭിപ്രായം.

അറേബ്യൻ തീരത്തുതന്നെ ഏറ്റവും കൂടുതൽ ചെമ്മീനുള്ള മേഖലയാണ് കുവൈത്ത് തീരം.ആദ്യ ദിനം ഷര്‍ക്ക്‌ മാര്‍ക്കറ്റില്‍ ഒരു കിലോ കുവൈത്ത് ചെമ്മീന് 3.5 ദിനാര്‍ ആണ് ഈടാക്കിയത്. വരുംദിവസങ്ങളിൽ കൂടുതൽ ചെമ്മീൻ മാർക്കറ്റിൽ എത്തുമെന്നും അതുവഴി വിലകുറയുമെന്നുമാണു ചെമ്മീൻ പ്രേമികളുടെ പ്രതീക്ഷ.

അതിനിടെ വിസ നടപടികള്‍ കര്‍ശനമാക്കിയത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മത്സ്യ ബന്ധന തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്.പ്രാദേശിക ചെമ്മീനിന്ന വ്യാജേന രാജ്യത്ത് ഇറക്കുമതി ചെയ്ത ചെമ്മീന്‍ വില്‍പ്പന നടത്തുന്നതിനെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

TAGS :

Next Story