കുവൈത്തില്‍ കാലാവസ്ഥയിൽ കാര്യമായ മാറ്റം, തണുപ്പ് കുറയുന്നു
കുവൈത്തില്‍ തണുപ്പ് കുറയുന്നു. മരംകോച്ചുന്ന അതിശക്തമായ തണുപ്പ് അനുഭവപ്പെടേണ്ട സമയത്താണ് രാജ്യത്ത് ഇളം തണുപ്പ് അനുഭവപ്പെടുന്നത്.
ഡിസംബര്‍ -ജനുവരി മാസങ്ങളില്‍ കൂടിയ താപനില 25 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 7 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്.
അതിനിടെ രാജ്യത്ത് കല്‍ക്കരി വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് അനുഭവപ്പെടുന്നതായി വ്യാപാരികള്‍ പറഞ്ഞു. സാധാരണ ജനുവരി മാസത്തില്‍ അതി ശൈത്യം ഉണ്ടാകുമെങ്കിലും ഈ വര്‍ഷം കൊടും തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല.
ആഴ്ചയിൽ ഏഴ് ബാഗ് കരികള്‍ വരെ ഉപയോഗിച്ചിരുന്നവർ ഇപ്പോൾ ഒരു ബാഗ് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് കച്ചവടക്കാര്‍ പറഞ്ഞു. കച്ചവടം കുറഞ്ഞതിനാല്‍ പല സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. തണുപ്പ് കുറഞ്ഞത് ക്യാമ്പിംഗ് സീസണനേയും നന്നായി ബാധിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16