കുവൈത്തില്‍ വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി
കുവൈത്തില്‍ വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി ആഭ്യന്തര മന്ത്രാലയം. വാഹനങ്ങൾ കൂടുതലായി അപകടത്തിൽപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.
വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം മാറ്റം വരുത്തുന്ന കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ലൈസൻസ് റദ്ദാക്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പ്രാദേശിക മാധ്യമമായ അൽ-ജരിദ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് കാമ്പയിൻ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം അധികൃത സ്ഥാപനങ്ങളില്‍ നിന്നും ക്രൂയിസ് കൺട്രോൾ സിസ്റ്റങ്ങളിൽ മാറ്റം വരുത്തിയുണ്ടാകുന്ന അപകടങ്ങൾ സുരക്ഷാ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
അതിനിടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ പിടിച്ചെടുക്കും. വരും ദിവസങ്ങളില്‍ രാജ്യത്ത് പരിശോധന കർശനമാക്കാനാണ് മോട്ടോർ വാഹന വകുപ്പ് വിഭാഗത്തിൻെറ തീരുമാനം.
Adjust Story Font
16