Quantcast

കുവൈത്തില്‍ കെട്ടിട നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികള്‍ തുടരുന്നു

കെട്ടിടങ്ങളുടെ ബേസ്മെന്റിലുള്ള എല്ലാ നിർമിതികളും ഉടനടി നീക്കം ചെയ്യാൻ അധികൃതർ കർശന നിർദേശം നൽകി

MediaOne Logo

Web Desk

  • Published:

    18 Jun 2024 2:11 PM GMT

കുവൈത്തില്‍  കെട്ടിട നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികള്‍  തുടരുന്നു
X

കുവൈത്ത് സിറ്റി: കുവൈത്തിൽ കെട്ടിട നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുന്നു. താമസ-വാണിജ്യ കെട്ടിടങ്ങളുടെ ഭാഗമായുള്ള അനധികൃത നിർമിതികൾ പൊളിച്ചു നീക്കിതുടങ്ങി.കെട്ടിടങ്ങളുടെ ബേസ്‌മെന്റിലുള്ള എല്ലാ നിർമിതികളും ഉടനടി നീക്കം ചെയ്യാൻ അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. താമസ കെട്ടിടങ്ങളുടെ ബേസ്‌മെന്റിലും പാർക്കിങ് ഇടങ്ങളിലും ഗ്ലാസ് ഇട്ട് മറക്കൽ, ഓഡിറ്റോറിയം, സ്റ്റോർ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും നിയമവിരുദ്ധമാണ്. ഇവ പൊളിച്ചു നീക്കുന്ന നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. ഫ്‌ളാറ്റുകളോട് ചേർന്ന് സഥാപിച്ച ഷോപ്പുകളും പൊളിച്ചു നീക്കുന്നുണ്ട്.അബ്ബാസിയയിൽ ഇത്തരം നിരവധി ഷോപ്പുകളാണ് പൊളിച്ചു നീക്കിയത്.

പ്രവാസികൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിലും, ഗാർഹിക തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന കെട്ടിടങ്ങളിലും അധികൃതർ കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കുവൈത്ത് സിറ്റിയിലെ ബിനൈദ് ഗറിൽ നടന്ന പരിശോധനയിൽ ഇത്തരത്തിലുള്ള നിരവധി പേരെ പിടകൂടിയിരുന്നു.പിടികൂടിയവരെ സർക്കാർ ഷെൽട്ടറിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. രാജ്യത്തെ നിയമപ്രകാരം വീട്ടുജോലിക്കാർ അവരുടെ കുവൈത്ത് സ്‌പോൺസർമാരോടൊപ്പം താമസിക്കേണ്ടത്. വിവിധ വകുപ്പുകൾ സംയുക്തമായി നടത്തുന്ന പരിശോധന അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് സൂചനകൾ.

TAGS :

Next Story