നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാന്‍ നിര്‍ദ്ദേശം
നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ്.
കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന സുരക്ഷാ യോഗത്തിലാണ് പരിശോധനകൾ ശക്തമാക്കാനും നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
നിയമം എല്ലാവർക്കും ഒരുപോലെയാണ്. സുരക്ഷാ ഉദ്യോഗസഥരുടെ സജീവ സാന്നിദ്ധ്യം എല്ലായിടത്തും ഉറപ്പാക്കണമെന്നും ഷെയ്ഖ് തലാല്‍ പറഞ്ഞു.
വിവിധ പദ്ധതികളും ഭാവി പ്രവർത്തന പദ്ധതികളും യോഗത്തിൽ അവലോകനം ചെയ്തു.ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, മറ്റു അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Next Story
Adjust Story Font
16