കുവൈത്തിൽ പണമയക്കലുകൾക്ക് കർശനമായ നിരീക്ഷണം
തട്ടിപ്പും കുറ്റകൃത്യങ്ങളും തടയുകയാണ് അധികൃതർ ലക്ഷ്യം വെക്കുന്നത്

കുവൈത്ത് സിറ്റി: മണി എക്സ്ചേഞ്ചുകൾ വഴിയുള്ള പണമയക്കലുകൾക്ക് മേൽ നിരീക്ഷണം ശക്തമാക്കി അധികൃതർ. ആവർത്തിച്ചുള്ള ഇടപാടുകൾക്ക് പ്രത്യേക നിരീക്ഷണമുണ്ടാകും. തട്ടിപ്പും കുറ്റകൃത്യങ്ങളും തടയുകയാണ് അധികൃതർ ലക്ഷ്യം വെക്കുന്നത്. മറ്റുള്ളവർക്ക് വേണ്ടി പതിവായി പണം അയക്കുന്നവരെ നിരീക്ഷിക്കും. അയക്കുന്നയാളും സ്വീകരിക്കുന്നയാളും തമ്മിലുള്ള ബന്ധവും പരിശോധിക്കും. ഇതിനായി ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിക്കും. എല്ലാ ഇടപാടുകളുടെയും വിവരങ്ങൾ അഞ്ചുവർഷത്തേക്ക് സൂക്ഷിക്കണമെന്ന് എക്സ്ചേഞ്ചുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംശയാസ്പദമായ ഇടപാടുകൾ ശ്രദ്ധയിൽ പെട്ടാൽ അധികൃതരെ അറിയിക്കണം. ചെറിയ ഇടപാടുകൾ ആണെങ്കിലും നിരീക്ഷിക്കും. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെ സിവിൽ ഐഡി ഉപയോഗപ്പെടുത്തി മറ്റുള്ളവർ ഇടപാട് നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ചെറിയ തുകയുടെ ഇടപാടുകളും നിരീക്ഷിക്കണമെന്ന് നിർദേശം നൽകിയത്. അന്താരാഷ്ട്ര തലത്തിൽ നിരോധിത പട്ടികയിൽ ഉൾപ്പെടുത്തിയവരുമായി സാമ്പത്തിക ഇടപാട് അനുവദിക്കില്ല.
Adjust Story Font
16