കുവൈത്തിൽ റിയൽ എസ്റ്റേറ്റ് ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി: ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ്
കെട്ടിടങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മുന്നറിയിപ്പില്ലാതെ തന്നെ നീക്കം ചെയ്യും
കുവൈത്ത് സിറ്റി: കുവൈത്തിൽ റിയൽ എസ്റ്റേറ്റ് ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ്. കെട്ടിടങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മുന്നറിയിപ്പില്ലാതെ തന്നെ അത് നീക്കം ചെയ്യും.
മുനിസിപ്പാലിറ്റിയുമായി സഹകരിച്ചായിരിക്കും നിയമം നടപ്പിലാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മംഗഫിലെ തൊഴിലാളി ക്യാമ്പിൽ നടന്ന തീപിടിത്തത്തിൽ 49 പേർ മരണമടഞ്ഞതിനെ തുടർന്ന് ശക്തമായ പരിശോധനയാണ് രാജ്യത്തുടനീളം നടക്കുന്നത്.
Next Story
Adjust Story Font
16