ജനജീവിതം ദുസ്സഹമാക്കി കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ്
വിമാനത്താവളത്തിന്റെ പ്രവർത്തത്തെയും പൊടിക്കാറ്റ് ബാധിച്ചു. ഒരു മണിക്കൂറോളം വിമാനസർവീസുകൾ നിർത്തിവെക്കേണ്ടി വന്നു
കുവൈത്തിൽ അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കി . വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും റോഡ് ഗതാഗതത്തെയും പൊടി സാരമായി ബാധിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അന്തരീക്ഷം പൂർണമായി പൊടിയിൽ മുങ്ങിയത്.
കാലാവസ്ഥാ പ്രവചനങ്ങൾ ശരിവെക്കുന്ന തരത്തിൽ വൈകീട്ട് നാലുമണിയോടെ അന്തരീക്ഷം പൊടി കാരണം ഇരുണ്ടതായി. കാഴ്ച പരിധി നന്നേ കുറഞ്ഞത് പലയിടങ്ങളിലും ഗതാഗതക്കുരുക്കിന് കാരണമായി. ബൈക്ക് ഡെലിവറി സർവീസുകൾ ഉൾപ്പെടെ പുറം ജോലികൾ ചെയ്യുന്നവരാണ് പൊടികാരണം ഏറെ പ്രയാസപ്പെട്ടത്.
വിമാനത്താവളത്തിന്റെ പ്രവർത്തത്തെയും പൊടിക്കാറ്റ് ബാധിച്ചു. ഒരു മണിക്കൂറോളം വിമാനസർവീസുകൾ നിർത്തിവെക്കേണ്ടി വന്നു. ആറു മണിയോടെയാണ് വ്യോമഗതാഗതം പുനസ്ഥാപിച്ചത്. മുടങ്ങിയ സർവീസുകൾ റീഷെഡ്യൂൾ ചെയ്തതായി ഡിജിസിഎ അറിയിച്ചു. വൈകുന്നേരത്തോടെ പൊടിക്കാറ്റ് ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഒഴിവാക്കാനാകാത്ത കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങുന്നവർ പൊടി പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും പൊതുജനങ്ങൾക്കു പോലീസ് നിർദേശം നൽകിയിരുന്നു.
Adjust Story Font
16