കാൽമുട്ട് മാറ്റിസ്ഥാപിക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
കുവൈത്തിൽ ആദ്യമായി കാൽമുട്ട് മാറ്റിസ്ഥാപിക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഫർവാനിയ ആശുപത്രിയിലെ ഓർത്തോപീഡിക് ഡിപ്പാർട്ട്മെന്റിലെ മൾട്ടി ഡിസിപ്ലിനറി സംഘമാണ് കാൽമുട്ട് മാറ്റിസ്ഥാപിക്കൽ ശസ്ത്രക്രിയയിൽ അപൂർവ നേട്ടം കൈവരിച്ചത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരുന്നു ശസ്ത്രക്രിയ.
മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ശസ്ത്രക്രിയയെന്ന് ഫർവാനിയ ആശുപത്രി ഡയരക്ടർ ഡോ. അലി അൽ മുതൈരി പറഞ്ഞു. കാൽമുട്ടുകൾക്ക് കടുത്ത പരുക്കിനാൽ ബുദ്ധിമുട്ടുന്ന സ്വദേശി രോഗിക്കാണ് സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ വേദന അനുഭവപ്പെടാതെ നടക്കാൻ രോഗിക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16