കുവൈത്തിൽ മയക്കുമരുന്ന് റെയ്ഡിനിടെ പ്രതി വെടിയുതിർത്തു
സുരക്ഷാ ഉദ്യോഗസ്ഥനും മുഖ്യപ്രതിക്കും ഫാം ഹൗസ് ഗാർഡായ ഏഷ്യൻ സ്വദേശിക്കും പരിക്കേറ്റു
കുവൈത്ത് സിറ്റി:കുവൈത്തിൽ മയക്കുമരുന്ന് റെയ്ഡിനിടെ പ്രതി വെടിയുതിർത്തു. സുരക്ഷാ ഉദ്യോഗസ്ഥനും മുഖ്യപ്രതിക്കും ഫാം ഹൗസ് ഗാർഡായ ഏഷ്യൻ സ്വദേശിക്കും പരിക്കേറ്റു. കബ്ദ് ഏരിയയിൽ ഒരു സംഘം മയക്കുമരുന്ന് പദാർത്ഥങ്ങൾ സൂക്ഷിക്കാറുള്ള ഫാം ഹൗസിലാണ് റെയ്ഡ് നടത്തിയത്. വെടിയുതിർത്തെങ്കിലും പ്രതിയെ കീഴടക്കാനും കൂട്ടാളികളെ പിടികൂടാനും സുരക്ഷാ സേനയ്ക്ക് കഴിഞ്ഞു.
പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി പ്രകാരം കഴിഞ്ഞ ദിവസം ലഹരി വിരുദ്ധ അന്വേഷണ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഉദ്യോഗസ്ഥർ അവിടെയെത്തിയപ്പോൾ, പ്രധാന പ്രതി വെടിയുതിർക്കാൻ തുടങ്ങുകയായിരുന്നു.
റെയ്ഡിനിടെ പ്രതികൾ വലിച്ചെറിയാൻ ശ്രമിച്ച മയക്കുമരുന്ന് വസ്തുക്കളും തോക്കുകളും മയക്കുമരുന്നുകളുടെ അവശിഷ്ടങ്ങളും ബാത്ത്റൂമുകളിൽ അധികൃതർ കണ്ടെത്തി. ആഭ്യന്തര മന്ത്രാലയത്തെ ഉടൻ വിവരം അറിയിക്കുകയും പട്രോളിംഗ്, ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ, ഫോറൻസിക് ഓഫീസർ എന്നിവർ സംഭവസ്ഥലത്തേക്ക് എത്തുകയും ചെയ്തു. തുടർന്ന് സ്ഥലം വിശദമായി പരിശോധിച്ച് തോക്കുകളും മയക്കുമരുന്നുകളും പിടിച്ചെടുത്തു.
ഫാം ഹൗസിന് ചുറ്റുമുള്ള നിരീക്ഷണ ക്യാമറകളിലൂടെ തങ്ങളുടെ നേതാവിന് റെയ്ഡ് വിവരം ലഭിച്ചിരുന്നതായി പ്രതികൾ സമ്മതിച്ചു. സുരക്ഷാ സേനയെ നേരിടുന്നതിനിടെ മയക്കുമരുന്ന് നീക്കാൻ അയാൾ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. തോക്കുകളും മയക്കുമരുന്നുകളും കൈവശം വച്ചതിനും സുരക്ഷാ സേനയെ ആക്രമിച്ചതിനും കേസെടുക്കാൻ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു.
Adjust Story Font
16