കുവൈത്തിൽ അന്തരീക്ഷ താപനില കുറയുന്നു
രാജ്യത്ത് വ്യാഴാഴ്ച മുതൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വിദഗ്ധൻ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. അറേബ്യൻ ഉപദ്വീപിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുനിന്ന് വരുന്ന വായു വർദ്ധന മൂലം 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നിലവിൽ 48 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില. ഈ ആഴ്ചയോടെ ചൂട്കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നും അടുത്ത ദിവസങ്ങളിൽ 42-44 ഡിഗ്രി സസെൽഷ്യസിലേക്ക് താപനില കുറയുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Next Story
Adjust Story Font
16