Quantcast

കുവൈത്തില്‍ അടുത്ത ദിവസങ്ങളില്‍ അന്തരീക്ഷ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകും

MediaOne Logo

Web Desk

  • Published:

    31 Aug 2023 8:49 PM GMT

Kuwait Weather
X

കുവൈത്തില്‍ അടുത്ത ദിവസങ്ങളില്‍ അന്തരീക്ഷ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വിദഗ്ധൻ ഇസ്സ റമദാൻ അറിയിച്ചു.

രാജ്യത്ത് വേനല്‍ കാലം അവസാന ഘട്ടത്തിലൂടെയാണ് പോകുന്നത്. രാജ്യത്ത് നിലവിൽ 44-48 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില. ഈ ആഴ്ചയോടെ ചൂട്കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നും അടുത്ത ദിവസങ്ങളിൽ 40-42 ഡിഗ്രി സസെൽഷ്യസിലേക്ക് താപനില കുറയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

സുഹൈൽ നക്ഷത്രം സെപ്റ്റംബർ നാലിന് മാനത്ത് പ്രത്യക്ഷപ്പെടുന്നതോടെ താപനില കുറയുമെന്ന് നേരത്തെ അൽ ഉജൈരി സയന്റിഫിക് സെന്റരും നേരത്തെ അറിയിച്ചിരുന്നു. ഘട്ടംഘട്ടമായായിരിക്കും താപനിലയില്‍ മാറ്റമുണ്ടാവുക. അറബ് രാജ്യങ്ങളില്‍ മത്സ്യബന്ധനത്തിനും കൃഷിക്കും അനുയോജ്യമായ സമയം നിശ്ചയിക്കുന്നത് സുഹൈല്‍ നക്ഷത്രത്തെ ആശ്രയിച്ചാണ്.

TAGS :

Next Story