കുവൈത്തിൽ താപനില ഉയരും: ജൂലൈ 29 മുതൽ മിർസാം സീസണിന് തുടക്കമാകുമെന്ന് മുന്നറിയിപ്പ്
മിർസാം സീസൺ അവസാനിക്കുന്നതോടെ താപനില ക്രമാനുഗതമായി കുറയുകയും വേനൽക്കാലത്തിന് അവസാനമാവുകയും ചെയ്യും
കുവൈത്ത് സിറ്റി: കുവൈത്തില്‍ വരുംദിവസങ്ങളിൽ താപനില ഗണ്യമായി ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ്. ജൂലൈ 29 മുതൽ മിർസാം സീസണിന് തുടക്കമാകും. വേനൽക്കാലത്തിന്റെ പുതിയ ഘട്ടമാണിതെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഉയർന്ന താപനിലയാണ് മിർസാം സീസണിന്റെ സവിശേഷത.
ഈ ഘട്ടത്തിൽ ചൂട് അതിന്റെ ഏറ്റവും തീവ്രമായ ഉയർച്ചയിലെത്തും.മിർസാം സീസൺ അവസാനിക്കുന്നതോടെ താപനില ക്രമാനുഗതമായി കുറയുകയും വേനൽക്കാലത്തിന് അവസാനമാവുകയും ചെയ്യും.രാജ്യത്ത് നിലവില്‍ മിക്ക ദിവസങ്ങളിലും അന്തരീക്ഷ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്നുണ്ട്.കനത്ത ചൂടിൽ സൂര്യാഘാതം, ക്ഷീണം, തീപിടിത്തങ്ങൾ എന്നിവക്കെതിരെ ജാഗ്രത പാലിക്കുവാനും, പ്രതിരോധനടപടികൾ സ്വീകരിക്കണമെന്നും അധികൃതർ അഭ്യര്‍ഥിച്ചു.
Next Story
Adjust Story Font
16