ഫലസ്തീനിലേക്ക് സഹായ വസ്തുക്കളുമായി കുവൈത്തിന്‍റെ പതിനേഴാമത് വിമാനം ഈജിപ്തിലെത്തി
ഫലസ്തീനിലേക്ക് സഹായ വസ്തുക്കളുമായി കുവൈത്തിന്‍റെ പതിനേഴാമത് വിമാനം ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിലെത്തി. മൂന്ന് ആംബുലൻസുകൾ അടക്കം 32 ടൺ മെഡിക്കൽ,സഹായ വസ്തുക്കളാണ് കഴിഞ്ഞ ദിവസം ഗാസയിലേക്ക് അയച്ചത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളും ചാരിറ്റി സംഘടനകളും യോജിച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഗസ്സയിലേക്ക് ആവശ്യമുള്ളിടത്തോളം സഹായം തുടരുമെന്നു കുവൈത്ത് സകാത്ത് ഹൗസ് ഡയറക്ടർ ജനറൽ ഡോ.മജീദ് അൽ അസ്മി പറഞ്ഞു.
അതിനിടെ ഗസയെ സഹായിക്കുവാനുള്ള കാമ്പയിനില്‍ അതോറിറ്റിയുടെ സഹായം അഞ്ച് ലക്ഷം ദീനാറിൽ എത്തിയതായി പബ്ലിക് അതോറിറ്റി ഫോർ മൈനർ അഫയേഴ്‌സ് ആക്ടിംഗ് ഡയറക്ടർ നാസർ അൽ ഹമദ് പറഞ്ഞു.
Next Story
Adjust Story Font
16