20ാമത് അന്താരാഷ്ട്ര ഗോൾഡ് ആൻഡ് ജ്വല്ലറി എക്സിബിഷന് തുടക്കമായി
20ാമത് അന്താരാഷ്ട്ര ഗോൾഡ് ആൻഡ് ജ്വല്ലറി എക്സിബിഷന് മിഷ്‌റിഫ് കുവൈത്ത് ഇന്‍റർനാഷനൽ ഫെയർസ് ഗ്രൗണ്ടിൽ തുടക്കമായി. ഹാൾ നമ്പർ നാലിൽ ഈമാസം 18 വരെ എക്സിബിഷൻ തുടരും.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജ്വല്ലറി മേഖലകളിലുള്ളവർ എക്സിബിഷനിൽ ഭാഗമാകുന്നുണ്ട്. ജെംസ് ആൻഡ് ജ്വല്ലറി മേഖലയിൽ നിന്നുള്ള 30 പ്രശസ്ത ഇന്ത്യൻ കമ്പനികൾ എക്സ്പോയിൽ പങ്കെടുക്കുന്നു.
ഗോൾഡ് ആൻഡ് ജ്വല്ലറി എക്സിബിഷൻ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക സന്ദർശിച്ചു.
Next Story
Adjust Story Font
16