Quantcast

കുവൈത്തിൽ ഇലക്ട്രിക് കാറുകൾ വ്യാപകമാക്കാനൊരുങ്ങി അധികൃതർ

അടുത്ത വര്‍ഷങ്ങളില്‍ രാജ്യത്ത് ഇലക്ട്രിക് കാറുകൾ കൂടുതൽ പ്രചാരത്തിലാക്കാനാണ് പദ്ധതിയിടുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-10-18 19:08:27.0

Published:

18 Oct 2023 5:17 PM GMT

കുവൈത്തിൽ ഇലക്ട്രിക് കാറുകൾ വ്യാപകമാക്കാനൊരുങ്ങി അധികൃതർ
X

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇലക്ട്രിക് കാറുകൾ വ്യാപകമാക്കാൻ ഒരുങ്ങി അധികൃതര്‍. അടുത്ത വര്‍ഷങ്ങളില്‍ രാജ്യത്ത് ഇലക്ട്രിക് കാറുകൾ കൂടുതൽ പ്രചാരത്തിലാക്കാനാണ് പദ്ധതിയിടുന്നത്.

പരിസ്ഥിതി സൗഹൃദമായ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെയും ഗ്രീന്‍ മൊബിലിറ്റിയെ പിന്തുണയ്ക്കുന്നതിന്റെയും ഭാഗമായാണ് ഇലക്ട്രിക് കാറുകൾ പ്രോത്സാഹിപ്പിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കാര്‍ബര്‍ പുറന്തള്ളൽ കുറയ്ക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

പദ്ധതിയുടെ ഭാഗമായി ഓട്ടോമൊബൈൽ ഏജന്റുമാരുടെ യൂണിയനുമായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് ചര്‍ച്ചകള്‍ നടത്തി. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി കാര്‍ രാജ്യത്തെത്തിച്ചിരുന്നു. ദൂരയാത്രകളിൽ ചാർജ് ചെയ്യുന്നതടക്കമുള്ള വെല്ലുവിളികൾ പരിഹരിക്കാൻ രാജ്യമെമ്പാടും ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുവാനും പദ്ധതിയുണ്ട്.

രാജ്യത്തെ സാങ്കേതിക സാഹചര്യങ്ങളിലും കാലാവസ്ഥയിലും ഇലക്ട്രിക് കാറുകൾ അനുയോജ്യമാണെന്ന് ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളും ശിപാർശകളും കൂടിക്കാഴ്ചയില്‍ ചർച്ച ചെയ്തതായി പ്രോജക്ട് മാനേജർ ഡോ. ഹെദാബ് അൽ-ഹമാവി പറഞ്ഞു. സോളാർ ചാർജിംഗ് പോർട്ടുകൾ ഉപയോഗിക്കുന്ന ഫോർ വീൽ ഡ്രൈവ് ഇലക്ട്രിക് വാഹനങ്ങളും പരിഗണിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് കാർ കമ്പനികളുമായുള്ള സഹകരണത്തിലൂടെ രാജ്യത്തെ വാഹന മേഖലയുടെ വളർച്ച വർധിപ്പിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

TAGS :

Next Story