Quantcast

മുന്നറിയിപ്പുകള്‍ അവഗണിച്ച് യാചനയ്ക്കിറങ്ങിയ വിദേശികളെ കസ്റ്റഡിയിലെടുത്തു

MediaOne Logo

Web Desk

  • Published:

    14 April 2022 1:00 PM GMT

മുന്നറിയിപ്പുകള്‍ അവഗണിച്ച് യാചനയ്ക്കിറങ്ങിയ  വിദേശികളെ കസ്റ്റഡിയിലെടുത്തു
X

കുവൈത്തില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് യാചനയില്‍ ഏര്‍പ്പെട്ട വിദേശികളെ ആഭ്യന്തര മന്ത്രാലയത്തിലെ മോറല്‍ പ്രൊട്ടക്ഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തു.

അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളും പുരുഷന്മാരുമാണ് റമദാനിലെ പരിശോധനയ്ക്കിടയില്‍ പിടിയിലായത്. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് സെക്യൂരിറ്റി മീഡിയാ വിഭാഗം അറിയിച്ചു.

വിവിധ അറബ് രാജ്യങ്ങളിലുടനീളം യാചന കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. റമദാന്‍ മാസത്തില്‍ യാചകര്‍ വര്‍ധിക്കുന്നത് കണക്കിലെടുത്ത് പ്രത്യേക പരിശോധനകളും നടപടികളുമാണ് പ്രമുഖ അറബ് രാജ്യങ്ങളായ യു.എ.ഇയിലും സൗദിയിലുമെല്ലാം നടന്നു വരുന്നത്.

TAGS :

Next Story