യു.എസ് ബാങ്കുകളുടെ തകർച്ച; കുവൈത്ത് ഓഹരി വിപണികളിൽ വൻ ഇടിവ്
യു.എസ് ബാങ്കുകളുടെ തകർച്ചയെ തുടർന്ന് കുവൈത്ത് ഓഹരി വിപണികളിൽ വൻ ഇടിവ്. കഴിഞ്ഞ ആറ് മാസത്തിന് ഇടയിലെ ഏറ്റവും കുറഞ്ഞനിരക്കിലേക്ക് കുവൈത്ത് ഓഹരി സൂചിക കൂപ്പുകുത്തി.
കഴിഞ്ഞ ദിവസം വ്യാപാരം ആരംഭിച്ചതോടെ കുവൈത്ത് ഫിനാൻഷ്യൽ മാർക്കറ്റ് സൂചിക 2.7 ശതമാനം ഇടിഞ്ഞ് ഗൾഫ് വിപണികളിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. ഗൾഫ് ഫിനാൻഷ്യൽ മാർക്കറ്റുകൾക്ക് വിപണി മൂല്യത്തിന്റെ 52.7 ബില്യൺ ഡോളറാണ് നഷ്ടപ്പെട്ടത്.
Next Story
Adjust Story Font
16