Quantcast

കുവൈത്തില്‍ റസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് മേഖലയില്‍ പ്രതിസന്ധി തുടരുന്നു

വർധിച്ചുവരുന്ന പലിശനിരക്കും വാണിജ്യ നിക്ഷേപ മേഖലകളിലെ വെല്ലുവിളികളുമാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്.

MediaOne Logo

Web Desk

  • Published:

    8 April 2023 4:22 PM GMT

residential area, real estate. real estate sector,Kuwait
X

കുവൈത്തില്‍ റസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് മേഖലയില്‍ പ്രതിസന്ധി തുടരുന്നു. വർധിച്ചുവരുന്ന പലിശനിരക്കും വാണിജ്യ നിക്ഷേപ മേഖലകളിലെ വെല്ലുവിളികളുമാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്.

സ്വകാര്യ ഭവനങ്ങളുടെ വിപണിയിലെ ഇടപാടുകളുടെ മൂല്യം കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 2023 ആദ്യ പാദത്തിൽ ഒരു ശതമാനം മുതൽ പത്ത് ശതമാനം വരെയാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫൈഹ, കൈഫാൻ, ഖാദിസിയ എന്നീ പ്രദേശങ്ങളില്‍ ഒരു ശതമാനം മുതൽ അഞ്ച് ശതമാനം വരെയും കിഴക്കൻ ഖുറൈൻ, ഇഷ്ബിലിയ, ആൻഡലസ് എന്നിവിടങ്ങളിൽ ആറ് ശതമാനം മുതൽ ഏഴ് ശതമാനം വരെയും സാദ് അൽ അബ്ദുല്ലയിലും ഖൈറാനിലും എട്ട് മുതൽ പത്ത് ശതമാനം വരെയും കുറവ് രേഖപ്പെടുത്തി.

രാജ്യത്തെ ഉയർന്ന പലിശ നിരക്ക്, നിക്ഷേപകരുടെ പണലഭ്യതയെ പ്രതികൂലമായി ബാധിച്ചതും ജിയോപൊളിറ്റിക്കൽ സാഹചര്യവും , വർദ്ധിച്ചുവരുന്ന പണപ്പെരുപ്പ നിരക്കുമാണ് ഇപ്പോഴത്തെ ഇടിവിന് കാരണമെന്ന് റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ദര്‍ വിദഗ്ധര്‍ വ്യക്തമാക്കി. രാജ്യവ്യാപകമായി പുതിയ കെട്ടിടങ്ങളും സമുച്ചയങ്ങളും ഉയരുന്നുണ്ടെങ്കിലും ആവശ്യക്കാരുടെ കുറവ് കാരണം അപ്പാര്‍ട്ട്മെന്‍റുകള്‍ പലതും കാലിയാണ്. വിദേശികള്‍ ഏറെ താമസിക്കുന്ന പ്രദേശങ്ങളില്‍ വാടകക്കാരെ തേടിയുള്ള പരസ്യബോര്‍ഡുകള്‍ കൂടി വരികയാണ്. നൂറുക്കണക്കിന് അപ്പാര്‍ട്ട്മെന്‍റുകള്‍ ഈ പ്രദേശങ്ങളില്‍ ഒഴിവുള്ളതായാണ് കണക്കുകള്‍.

TAGS :

Next Story