കുവൈത്തില്‍ ഇന്ത്യന്‍ എംബസി കൈത്തറി വസ്ത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു
കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ കൈത്തറി വസ്ത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. സാദു ഹൗസ് മ്യൂസിയത്തില്‍ നടത്തിയ പ്രദര്‍ശനം ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കുവൈത്ത് നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍, ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചറുമായി സഹകരിച്ചാണ് പ്രദര്‍ശനം ഒരുക്കിയത്.
എന്‍.സി.സി.എ.എല്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ബദര്‍ അല്‍ ദുവൈഷ് ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കുവൈത്തുമായുള്ള സാംസ്‌കാരികബന്ധം ആഘോഷിക്കാനും സാമ്പത്തിക വിനിമയങ്ങള്‍ വര്‍ധിപ്പിക്കാനുമാണ് ഇത്തരം പ്രദര്‍ശനങ്ങള്‍ നടത്തുന്നതെന്ന് അംബാസഡര്‍ പറഞ്ഞു.
ഊര്‍ജ്ജസ്വലമായ കൈത്തറി വ്യവസായം ഇന്ത്യയുടെ സാംസ്‌കാരിക സമ്പന്നതയെയും വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്നതായും അംബാസഡര്‍ സിബി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൈത്തറി ഉല്‍പ്പന്നങ്ങള്‍ രണ്ടു ദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിച്ചു.
Adjust Story Font
16