ഇന്ത്യൻ എംബസ്സിയുടെ രജിസ്‌ട്രേഷൻ ഡ്രൈവ് ജനുവരി ഏഴ് വരെ നീട്ടി
കുവൈത്തിലെ ഇന്ത്യൻ എംബസ്സി എൻജിനീയർമാരുടെ വിവരങ്ങൾ ശേഖരിക്കാനായി ആരംഭിച്ച, രജിസ്‌ട്രേഷൻ ഡ്രൈവ് ജനുവരി ഏഴ് വരെ നീട്ടിയതായി എംബസ്സി അധികൃതർ അറിയിച്ചു. എൻജിനീയർമാരുടെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് ഈ മാസം എട്ടിന് രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിച്ചത്.
പ്രശ്‌നപരിഹാര ചർച്ചകളിൽ വസ്തുതകൾ കൃത്യമായ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് കുവൈത്തിലെ മുഴുവൻ ഇന്ത്യൻ എൻജിനീയർമാരുടെയും വിവരങ്ങൾ ശേഖരിക്കുന്നത്. വിവര ശേഖരണത്തിനായി എംബസ്സി വെബ്‌സൈറ്റിൽ ഗൂഗിൾ ഫോം സജ്ജീകരിച്ചിതായി എംബസ്സി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.
Next Story
Adjust Story Font
16