Quantcast

കുവൈത്ത് ദീനാർ ലോകത്തെ ഏറ്റവും ശക്തമായ കറൻസി

3.25 ഡോളറിന് തുല്യമാണ് ഒരു കുവൈത്ത് ദീനാർ

MediaOne Logo

Web Desk

  • Published:

    19 Jan 2024 12:06 AM IST

Kuwaiti Dinar is the most valuable currency in the world
X

ലോകത്തെ ഏറ്റവും ശക്തമായ കറൻസികളുടെ പട്ടികയിൽ കുവൈത്ത് ദീനാർ ഒന്നാമത്. ഫോബ്സാണ് കറൻസികളിൽ മുൻ നിരകളിലുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്. വർഷങ്ങളായി ലോക കറൻസികളിൽ ശക്തമായ സാന്നിധ്യമാണ് കുവൈത്ത് ദീനാർ.

യു.എസ് ഡോളറിന് പകരമായി ലഭിച്ച വിദേശ കറൻസിയുടെ യൂണിറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. 3.25 ഡോളറിന് തുല്യമാണ് ഒരു കുവൈത്ത് ദീനാർ.

2023 മേയിൽ ഫോബ്സ് പുറത്തിറക്കിയ പട്ടികയിലും കുവൈത്ത് ദീനാർ ഒന്നാം സഥാനത്തായിരുന്നു. 1961ലാണ് കുവൈത്ത് ദിനാർ ആരംഭിച്ചത്. 1990ൽ ഇറാഖ് അധിനിവേശ സമയത്ത് ദിനാറിന് ഇടിവ് രേഖപ്പെടുത്തിയെങ്കിലും കുവൈത്ത് വിമോചനത്തോടെ വീണ്ടും ശക്തമായി തിരിച്ചുവന്നു.

കറന്‍സി പട്ടികയില്‍ രണ്ടാം സ്ഥാനം ബഹ്റൈന്‍ ദിനാറും മുന്നാം സ്ഥാനം ഒമാനി റിയാലുമാണ്. ഇന്റർനാഷനൽ മോണിറ്ററി ഫണ്ടിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ഇന്ത്യ 15ാം സ്ഥാനത്താണ്.

TAGS :

Next Story