കുവൈത്തിൽ ദേശീയ അവധി നാളുകളിൽ വാക്സിൻ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ആരോഗ്യമന്ത്രാലയം
കുവൈത്തിൽ ദേശീയ അവധി നാളുകളിൽ വാക്സിൻ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു .
അവധി ദിനങ്ങളിൽ രാജ്യത്തെ ഓരോ ആരോഗ്യ മേഖലയിലും ഒരു വാക്സിൻ വിതരണ കേന്ദ്രം വീതം തുറന്നു പ്രവർത്തിക്കും. ഷ'അബ്, സൽവ, ഒമരിയ, മസായിൽ അൽ നയീം എന്നീ ആരോഗ്യ കേന്ദ്രങ്ങൾ ഇതിനായി സജ്ജീകരിച്ചു . ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ വൈകീട്ട് 3 മണി മുതൽ രാത്രി 9 മണി വരെ ഈ കേന്ദ്രങ്ങളിൽ വാക്സിൻ വിതരണമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
Next Story
Adjust Story Font
16