പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ പുരുഷ പ്രവാസികൾക്കായി അഭയകേന്ദ്രം സ്ഥാപിക്കും
കുവൈത്തില്‍ തൊഴിലുടമകളുമായി നിയമപരമായ പ്രശ്‌നങ്ങളുള്ള പുരുഷ പ്രവാസികൾക്കായി അഭയകേന്ദ്രം സ്ഥാപിക്കുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ വ്യക്തമാക്കി.
നിലവിൽ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ഷെൽട്ടറിൽ വനിത പ്രവാസികളെ പാർപ്പിക്കുന്നുണ്ട്. അതോറിറ്റിയില്‍ ലഭിക്കുന്ന അഭ്യർത്ഥന പ്രകാരമാണ് സ്ത്രീകൾക്ക് താമസ സൗകര്യം ഒരുക്കുന്നതെന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.ഫഹദ് അൽ മുറാദ് പറഞ്ഞു.
2014-ൽ സ്ഥാപിതമായ അഭയ കേന്ദ്രം 13,000 ത്തിലധികം സ്ത്രീ തൊഴിലാളികൾക്ക് ആതിഥ്യമരുളിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 960 സ്ത്രീ തൊഴിലാളികൾ കേന്ദ്രത്തില്‍ എത്തിയതായും നിലവില്‍ 35 പേർ മാത്രമാണ് കേന്ദ്രത്തിൽ അവശേഷിക്കുന്നതെന്നും ഡോ.ഫഹദ് അൽ മുറാദ് അറിയിച്ചു.
തൊഴിലാളികളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവത്കരണം ആരംഭിച്ചിട്ടുണ്ട്. പ്രവാസികളെ സഹായിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈ വർഷം ഏഴ് ഭാഷകളിലുള്ള ലഘുലേഖകൾ വിതരണം ചെയ്തതായും അൽ മുറാദ് പറഞ്ഞു.
Adjust Story Font
16