കുവൈത്തില്‍ ഓഫീസ് വാടക രണ്ടു ശതമാനം വരെ വർദ്ധിക്കുമെന്ന് സൂചന
കുവൈത്തില്‍ ഓഫീസ് വാടക അടുത്ത വര്‍ഷം 1.3 ശതമാനം മുതൽ 2 ശതമാനം വരെ വർദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തെ സാങ്കേതിക മുന്നേറ്റവും ഉയർന്ന ശരാശരി പ്രതിശീർഷ വരുമാനവുമാണ് ഡിമാൻഡ് വർധിക്കുവാന്‍ കാരണം.
കുവൈത്ത് ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ സമ്പത്ത് തുടർച്ചയായ വാർഷിക വളർച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്.
പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ മോഡൺ ഗ്രൂപ്പിന്‍റെ പഠന പ്രകാരം കുവൈത്ത് സിറ്റി, ഹവല്ലി,ജഹ്റ ഭാഗങ്ങളിലാണ് കെട്ടിട വാടക വര്‍ദ്ധിക്കുക.
നിലവില്‍ കുവൈത്തില്‍ ഏറ്റവും ഉയര്‍ന്ന വാടക ഈടാക്കുന്നത് ക്യാപിറ്റൽ ഗവർണറേറ്റിലാണ്. ചതുരശ്ര മീറ്ററിന് 14 ദിനാറാണ് ഓഫീസുകളുടെ വാടക.
2024 ഓടെ ഹവല്ലിയില്‍ 2 ശതമാനവും, ജഹ്റയില്‍ 0.8% വളർച്ചയുമാണ് പ്രതീക്ഷിക്കുന്നത്.
Next Story
Adjust Story Font
16