കുവൈത്തിൽ പുതിയ അധ്യയന വർഷം ഫീസ് വർധനയുണ്ടാവില്ല | There will be no fee hike in Kuwait for the new academic year

കുവൈത്തിൽ പുതിയ അധ്യയന വർഷം ഫീസ് വർധനയുണ്ടാവില്ല

MediaOne Logo

Web Desk

  • Published:

    30 Dec 2022 8:34 AM

കുവൈത്തിൽ പുതിയ അധ്യയന വർഷം ഫീസ് വർധനയുണ്ടാവില്ല
X

കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളിൽ നിലവിലെ ഫീസ് തുടരുമെന്നും പുതിയ അധ്യയന വർഷം ഫീസ് വർധനയുണ്ടാവില്ലെന്നും വിദ്യഭ്യാസ മന്ത്രി ഡോ. ഹമദ് അൽ അദാനി അറിയിച്ചു.

ഇത് സംബന്ധമായ തീരുമാനം വിദ്യഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ചതായി പ്രാദേശിക പത്രമായ അൽ ഖബസ് പത്രം റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യൻസ്‌കൂൾ അടക്കം രാജ്യത്തെ വിദേശ സ്വകാര്യ സ്‌കൂളുകളിൽ നടപ്പ് വർഷത്തെ ട്യൂഷൻ ഫീസ് അതേപടി തുടരും. തീരുമാനം ലംഘിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ പിഴ ചുമത്താൻ എജ്യുക്കേഷൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി.

TAGS :

Next Story