കുവൈത്തില്‍ വിസ കച്ചവടം നടത്തിയ കേസില്‍ രണ്ട് പേർ പിടിയിൽ
രഹസ്യ വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽനടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
കുവൈത്ത് സിറ്റി:വിസ കച്ചടം, മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളുമായി ബന്ധപ്പെട്ട് കുവൈത്തിലെ ഹവല്ലിയിൽ രണ്ട് പേർ പിടിയിൽ. വിപുലമായ അന്വേഷണത്തിൽ, പ്രതികൾ കുവൈത്തിലേക്ക് വിദേശ തൊഴിലാളികളെ കടത്തിക്കൊണ്ടുവന്ന് വ്യാജ വിസകൾ വിൽക്കുന്ന ഗുരുതരമായ തട്ടിപ്പാണ് നടത്തിയിരുന്നതെന്ന് കണ്ടെത്തി. ഇവർ കൊണ്ടുവന്ന തൊഴിലാളികൾക്ക് തങ്ങളുടെ സ്‌പോൺസർമാരായി രേഖപ്പെടുത്തിയിരിക്കുന്ന കമ്പനികളുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
രഹസ്യ വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽനടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഘത്തിൽ കൂടുതൽ കൂട്ടാളികൾ ഉണ്ടോ എന്ന അന്വേഷണവും നടന്നുവരികയാണ്. നിയമലംഘകർക്കെതിരെ ശക്തമായ നടപടി തുടരുമെന്നും ക്രിമിനൽ പ്രവർത്തനങ്ങൾ അനുവദിക്കുന്നില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തുടർ നിയമനടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Adjust Story Font
16