കുവൈത്തിന് 200 കണ്ടൽത്തൈകൾ നൽകി യു.എ.ഇ എംബസി
കടൽത്തീരത്ത് 65 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് കണ്ടൽച്ചെടികൾ നട്ടുപിടിപ്പിച്ചതിന് ശേഷമാണ് കുവൈത്തിന് തൈകൾ സമ്മാനിച്ചതെന്ന് യു.എ.ഇ അംബാസഡർ പറഞ്ഞു
കുവൈത്ത് സിറ്റി: കുവൈത്തിന് 200 കണ്ടൽത്തൈകൾ നൽകി യു.എ.ഇ എംബസി . തൈകൾ നടുന്നതിന്റെ ഭാഗമായി ജഹ്‌റ റിസർവിൽ നടന്ന ചടങ്ങില്‍ യു.എ.ഇ അംബാസഡർ മതർ അൽ നെയാദിയും അന്താരാഷ്ട്ര ഏജൻസി പ്രതിനിധികളും പങ്കെടുത്തു. രാജ്യത്തെ ഹരിതവൽക്കരണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുവാന്‍ യു.എ.ഇ എംബസി സമ്മാനിച്ച ചെടികൾ സഹായകരമാകുമെന്ന് ഇ.പി.എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.അബ്ദുള്ള അൽ സൈദാൻ പറഞ്ഞു. കടൽത്തീരത്ത് 65 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് കണ്ടൽച്ചെടികൾ നട്ടുപിടിപ്പിച്ചതിന് ശേഷമാണ് കുവൈത്തിന് തൈകൾ സമ്മാനിച്ചതെന്ന് യു.എ.ഇ അംബാസഡർ പറഞ്ഞു.
Next Story
Adjust Story Font
16