Quantcast

കുവൈത്തിൽ പൗരന്മാര്‍ക്കിടയിൽ തൊഴിലില്ലായ്മ വർധിക്കുന്നു

28,000ത്തിലധികം സ്വദേശി യുവാക്കൾക്ക് തൊഴിലില്ലെന്നാണു പുതിയ കണക്ക്

MediaOne Logo

Web Desk

  • Published:

    4 Oct 2023 6:43 PM GMT

Unemployment in Kuwait: 28000 citizens on the job hunt, Kuwait unemployment
X

കുവൈത്ത് സിറ്റി: കുവൈത്തിൽ പൗരന്മാര്‍ക്കിടയിൽ തൊഴിലില്ലായ്മ വർധിക്കുന്നു. 28,000ത്തിലധികം സ്വദേശി യുവാക്കൾക്ക് തൊഴിലില്ലെന്നാണു പുതിയ കണക്ക്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ കണക്കുകൾ പ്രകാരം തൊഴിൽരഹിതരായി 28,190 കുവൈത്തികളാണ് രാജ്യത്തുള്ളത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പൗരന്മാർക്കിടയിലെ തൊഴിലില്ലായ്മാനിരക്ക് 5.75 ശതമാനമായി ഉയര്‍ന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്വദേശി സ്ത്രീകളിലാണ് തൊഴിലില്ലായ്മ കൂടുതലുള്ളത്. സ്വദേശിവത്കരണ നീക്കങ്ങൾ ശക്തമായി തുടരുമ്പോഴും രാജ്യത്തെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിൽ സ്വദേശികളുടെ തോത് കുറഞ്ഞുവരുന്നതിനെ ആശങ്കയോടെയാണ് അധികൃതർ കാണുന്നത്.

പ്രതിവർഷം പതിനായിരക്കണക്കിന് സ്വദേശി യുവാക്കളാണ് ബിരുദപഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. സർക്കാർ ജോലിക്കാണ് ഭൂരിഭാഗം സ്വദേശികളും താൽപര്യപ്പെടുന്നത്. അതിനിടെ സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമവും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് 24.75 ലക്ഷം പ്രവാസികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 8,11,000 പേര്‍ ഗാര്‍ഹിക തൊഴിലാളികളും 15.47 ലക്ഷം പേര്‍ സ്വകാര്യ മേഖലയിലുമാണ് ജോലി ചെയ്യുന്നത്. സര്‍ക്കാര്‍ മേഖലയില്‍ 1,12,000 വിദേശികളാണ് തൊഴിൽ എടുക്കുന്നത്.

Summary: Unemployment in Kuwait: 28000 citizens on the job hunt

TAGS :

Next Story