കുവൈത്തിൽ കുട്ടികൾക്കുള്ള വാക്‌സിൻ ഫെബ്രുവരി മൂന്ന് മുതൽ
രജിസ്റ്റർ ചെയ്ത രക്ഷിതാക്കൾക്ക് നാളെ മുതൽ മൊബൈൽ വഴി അപ്പോയ്ന്റ്‌മെന്റ് സന്ദേശം അയച്ചു തുടങ്ങുമെന്ന് അധികൃതർ
കുവൈത്തിൽ അഞ്ച് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള വാക്‌സിൻ വിതരണം ഫെബ്രുവരി മൂന്നു മുതൽ. ആരോഗ്യ മന്ത്രാലയത്തിന്റെ വാക്‌സിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത രക്ഷിതാക്കൾക്ക് നാളെ മുതൽ മൊബൈൽ വഴി അപ്പോയ്ന്റ്‌മെന്റ് സന്ദേശം അയച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
കുട്ടികൾക്ക് ഫൈസർ ബയോൺ ടെക് വാക്‌സിനാണ് നൽകുക. മുതിർന്നവർക്ക് നൽകുന്ന ഡോസിന്റെ മൂന്നിലൊന്നാണ് അഞ്ചു മുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക് നൽകുക. മിശ്രിഫ് ഫെയർ ഹാളിലെ പ്രധാന വാക്‌സിനേഷൻ കേന്ദ്രത്തിൽ മാത്രമാണ് കുട്ടികൾക്കുള്ള വാക്‌സിൻ വിതരണം ഉണ്ടാകുക. മുൻ കൂട്ടിയുള്ള അപ്പോയ്ന്റ്‌മെന്റ് അടിസ്ഥാനത്തിലാകും സ്ലോട്ടുകൾ അനുവദിക്കുക. നേരത്തെ രജിസ്റ്റർ ചെയ്ത രക്ഷിതാക്കൾക്ക് നാളെ മുതൽ അപ്പോയ്ന്റ്‌മെന്റ് വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള എസ്.എം.എസ് സന്ദേശം അയച്ചു തുടങ്ങും. ചെറിയ കുട്ടികളിൽ തന്നെ പഴക്കം ചെന്ന അസുഖമുള്ളവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും മുൻഗണന നൽകിയാണ് സ്ലോട്ട് അനുവദിക്കുക. കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളിൽ കൂടുതലായി വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് വാക്‌സിൻ വിതരണം വേഗത്തിലാക്കിയത്.
Vaccine distribution to children between the ages of five and 11 in Kuwait from February 3
Adjust Story Font
16