Quantcast

ആശങ്കയായി കോവിഡ് വകഭേദം; കുവൈത്തില്‍ പ്രതിരോധ നടപടികളാരംഭിച്ചു

ബൂസ്റ്റർ ഡോസ് ഉടൻ വിതരണം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം സൂചന നൽകി.

MediaOne Logo

Web Desk

  • Updated:

    2023-01-13 18:55:59.0

Published:

13 Jan 2023 5:20 PM GMT

ആശങ്കയായി കോവിഡ് വകഭേദം; കുവൈത്തില്‍ പ്രതിരോധ നടപടികളാരംഭിച്ചു
X

കുവൈത്ത് സിറ്റി: കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈത്തില്‍ പ്രതിരോധ നടപടികളാരംഭിച്ചു. ബൂസ്റ്റർ ഡോസ് ഉടൻ വിതരണം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം സൂചന നൽകി.

ഒമൈക്രോൺ വകഭേദത്തിന്റെ ഉപവകഭേദമായ XBB. 1.5 വൈറസാണ് കുവൈത്തില്‍ സ്ഥിരീകരിച്ചത്. പകര്‍ച്ചവ്യാധി നിയന്ത്രണം സ്ഥിരത കൈവരിച്ചിട്ടുണ്ടെങ്കിലും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ മറക്കരുതെന്ന് ആരോഗ്യമന്ത്രാലയും ആവശ്യപ്പെട്ടു. കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസിന്റെ വിതരണം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം അല്‍ റായ് റിപ്പോര്‍ട്ട് ചെയ്‌തു.

പ്രായമായവർ, വിട്ടുമാറാത്ത രോഗികൾ തുടങ്ങിയ ഉയർന്ന അപകട സാധ്യത വിഭാഗത്തിൽ ഉൾപ്പെട്ടവർക്കാണ് മുൻ ഗണന . ആരോഗ്യ പ്രവർത്തകർ, പ്രതിരോധ ശക്തി കുറഞ്ഞവർ എന്നിവർക്കും ആദ്യ ഘട്ടത്തിൽ ബൂസ്റ്റർ ഡോസ് ലഭിക്കും. വൈറസുകള്‍ക്ക് ജനിതക മാറ്റം സംഭവിക്കുന്നത് സാധാരണയാണെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് നിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുന്ന പ്രത്യേക സമിതി സാഹചര്യങ്ങള്‍ സൂക്ഷ്‍മമായി നിരീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

TAGS :

Next Story