Quantcast

അഗ്നി സുരക്ഷാ ചട്ടം ലംഘിച്ചു; കുവൈത്തിൽ 29 കടകൾ അടച്ചുപൂട്ടി

മുന്നറിയിപ്പുകൾ നൽകിയിട്ടും നിയമലംഘനങ്ങൾ പരിഹരിക്കാൻ ഈ സ്ഥാപനങ്ങൾ തയ്യാറായിരുന്നില്ല

MediaOne Logo

Web Desk

  • Published:

    27 Sep 2024 6:21 AM GMT

അഗ്നി സുരക്ഷാ ചട്ടം ലംഘിച്ചു; കുവൈത്തിൽ 29 കടകൾ  അടച്ചുപൂട്ടി
X

കുവൈത്ത് സിറ്റി: അഗ്‌നി സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തതിനാൽ കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിലുടനീളമുള്ള 29 കടകൾ വ്യാഴാഴ്ച അടച്ചുപൂട്ടിയതായി ജനറൽ ഫയർഫോഴ്‌സ് അറിയിച്ചു. അഗ്നിശമന ലൈസൻസ് നേടാത്തതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് അടച്ചുപൂട്ടലിന് കാരണമെന്നാണ് ജനറൽ ഫയർഫോഴ്സ് പത്രക്കുറിപ്പിൽ അറിയിച്ചു. മുന്നറിയിപ്പുകൾ നൽകിയിട്ടും നിയമലംഘനങ്ങൾ പരിഹരിക്കാൻ ഈ സ്ഥാപനങ്ങൾ തയ്യാറാകാത്തതാണ് നടപടികളിലേക്ക് നയിച്ചത്. അപകടങ്ങൾ തടയുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അഗ്‌നി സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം ജനറൽ ഫയർ ഫോഴ്‌സ് ഊന്നിപ്പറഞ്ഞു.

TAGS :

Next Story