പ്രവാസികൾക്ക് രാജ്യം വിടണമെങ്കിൽ ടെലിഫോൺ ബില്ലുകളുടെ കുടിശ്ശിക അടക്കണമെന്ന് മുന്നറിയിപ്പ്
ടെലിഫോൺ ബില്ലുകളുടെ കുടിശ്ശിക അടച്ചതിന് ശേഷം മാത്രമേ പ്രവാസികൾ രാജ്യം വിടാവൂ എന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇന്നലെ മുതലാണ് നിയമം നടപ്പിലാക്കി തുടങ്ങിയത്. കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ സര്‍ക്കാര്‍ ഏകജാലക സംവിധാനമായ സഹേല്‍ ആപ്പ് വഴിയോ ബില്ല് അടക്കാം.
രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് മുമ്പായി പ്രവാസികൾ തങ്ങളുടെ ട്രാഫിക് പിഴയും, വൈദ്യുതി-ജല കുടിശ്ശികയും അടക്കണമെന്ന നിയമം നേരത്തെ ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയിരുന്നു.
അതിനിടെ രാജ്യം വിടുന്നത് ഏത് കാരണത്താലായാലും കുടിശ്ശികയില്‍ ഇളവുകൾ നൽകില്ലെന്ന് അധികൃതര്‍ പറഞ്ഞു. പ്രവാസികളിൽ നിന്നുള്ള പിഴയടക്കമുള്ള കുടിശികകൾ പിരിച്ചെടുക്കുന്ന നടപടികളുടെ ഭാഗമായാണിത്. പിഴ അടയ്ക്കാന്‍ വിമാനത്താവളങ്ങളിലും കര-നാവിക കേന്ദ്രങ്ങളിലും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16