Quantcast

കുവൈത്തിൽ വരും ദിവസങ്ങളിൽ പകൽ മിതമായ കാലാവസ്ഥയും രാത്രിയിൽ തണുപ്പും തുടരും

ഇന്ന് പരമാവധി താപനില 25 °C മുതൽ മുതൽ 28 °C വരെ

MediaOne Logo

Web Desk

  • Published:

    15 Nov 2024 5:29 AM GMT

Kuwait revokes work permit law for over 60-year-olds
X

കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ പകൽ സമയത്ത് മിതമായ കാലാവസ്ഥയും രാത്രിയിൽ തണുപ്പും തുടരും. നേരിയ വടക്കുപടിഞ്ഞാറൻ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധാരാർ അൽ അലി വ്യക്തമാക്കി. നിലവിൽ രാജ്യത്ത് സുഖകരമായ കാലാവസ്ഥയാണ്. വരും ദിവസങ്ങളിൽ താപനില പതിയെ കുറഞ്ഞുവരികയും തണുപ്പിലേക്ക് പ്രവേശിക്കുകയും ചെയ്യും.

വെള്ളിയാഴ്ച പരമാവധി താപനില 25 ഡിഗ്രി സെൽഷ്യസ് മുതൽ മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയാകും. രാത്രി മിതമായ തണുപ്പും അനുഭവപ്പെടും.

ശനിയാഴ്ച പകൽ പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസ് മുതൽ മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

TAGS :

Next Story